ലോകമെമ്പാടും വളരെ സാധാരണമായി കണ്ടുവരുന്ന ലാക്ടോസ് അസഹനീയത (എൽ ഐ) , ക്ഷീരഭൂമിയെന്ന് അറിയപ്പെടുന്ന നമ്മുടെ ഇന്ത്യയിലും കണ്ടുവരുന്നു. ഇന്ത്യാക്കാരിൽ മൂന്നിലൊന്ന് ആൾക്കാരിൽ കൂടുതലും ലാക്ടേസ് അഭാവത്താൽ കഷ്ടപ്പെടുന്നുണ്ട്.
ലാക്ടേസ് എന്നറിയപ്പെടുന്ന ഒരു എൻസൈം നമ്മുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടാത്തതാണ് പാലിലെ പഞ്ചസാരയെ (ലാക്ടോസ്) വിഘടിപ്പിച്ച് അതിനെ ദഹിപ്പിക്കാനുള്ള കഴിവില്ലായ്മയ്ക്ക് കാരണമാകുന്നത്. ലാക്ടേസിന്റെ അഭാവം ലാക്ടോസിന്റെ ദഹനക്കേടിലേക്ക് നയിക്കുന്നു. തുടർന്ന് അടിവയറ് വേദന, വയർ പെരുക്കം, വയറിനകത്ത് ഇരമ്പൽ, വായു കോപം, ഛർദ്ദി, വയറിളക്കം തുടങ്ങിയ വിവിധ ജിഐ ലക്ഷണങ്ങളോടൊത്തുള്ള ലാക്ടോസ് അസഹനീയതയിലേക്കിത് നയിക്കുന്നു.
പലപ്പോഴും പാലിനെ അടിസ്ഥാനഘടകമാക്കിയുണ്ടാക്കുന്ന ഡെയറി ഉല്പന്നങ്ങൾ, കൂടാതെ, ലാക്ടോസ് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണപാനീയങ്ങൾ (പ്രത്യക്ഷത്തിൽ കാണാത്ത പാലുൽപന്നങ്ങൾ) കഴിക്കുന്നതുമൂലവും എൽഐ ഉണ്ടാകാറുണ്ട്. എൽ ഐയുടെ പ്രകൃതിദത്തവും സുരക്ഷിതവുമായ പരിപാലനത്തിന്, ലാക്ടോസിനെ വിഘടിപ്പിച്ച,് ദഹനത്തിന് സഹായിക്കുന്ന യമു ഗുളികകൾ (ലാക്ടേസ് എൻസൈം ച്യൂവബിൾ ടാബ്ലറ്റുകൾ) ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുകയും ഇത് ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങളിൽ നിന്നും ആശ്വാസം നേടാൻ സഹായിക്കുകയും ചെയ്യുന്നു.
ലാക്ടേസ് എൻസൈം ടാബ്ലറ്റുകൾ
ക്ഷീരോല്പന്നങ്ങളുടെ സ്വാഭാവികമായ ദഹനത്തിന് കൂടുതൽ സഹായിക്കുന്ന ഭക്ഷണ സപ്ലിമെന്റുകളാണ് ലാക്ടേസ് എൻസൈം ച്യൂവബിൾ ടാബ്ലറ്റുകൾ. ആസ്പർജില്ലസ്ഒറൈസേ, എന്ന ഫംഗസിലടങ്ങിയിരിക്കുന്ന ഒരു സ്വാഭാവിക എൻസൈം ആയ ലാക്ടേസ്, ലാക്ടേസ് എൻസൈം ച്യൂവബിൾ ടാബ്ലറ്റുകൾ വഴി ശരീരത്തിലെത്തുകയും ആയത് ക്ഷീരോല്പന്നങ്ങളിലടങ്ങിയിരിക്കുന്ന സങ്കീർണ്ണ ഘടനയുള്ളപഞ്ചസാരയായ ലാക്ടോസിനെ വിഘടിപ്പിക്കുകയും ചെയ്യുന്നു.
മിശ്രണം: ഓരോ മില്ലി ലിറ്റർ യമുഡ്രോപ്പിലും അടങ്ങിയിരിക്കുന്നത്: ലാക്ടേസ്: 4500 എഫ്സിസി യൂണിറ്റുകൾ
ഉപയോഗത്തിനുള്ള നിർദ്ദേശം: പാൽ / പാലുല്പന്നം (ലാക്ടോസ്) അടങ്ങിയ പാനീയങ്ങൾ/ആഹാരം കഴിക്കുന്നതിന് തൊട്ടുമുൻപ് 12 ഗുളികകൾ കഴിക്കുക.അവ വിഴുങ്ങുന്നതിന് മുമ്പായി നന്നായി ചവച്ചരച്ചു കഴിക്കുക. 20 മുതൽ 45 മിനിറ്റിനു ശേഷവും ക്ഷീരോല്പന്നങ്ങൾ അടങ്ങിയ ഭക്ഷണം / പാനീയങ്ങൾ തുടർച്ചയായി നിങ്ങൾ കഴിക്കുകയാണെങ്കിൽ തുടർന്ന് മറ്റൊരു ടാബ്ലെറ്റ് കഴിക്കുക. ടാബ്ലെറ്റ് കഴിക്കുന്നതിന് മറന്നുപോയാൽ ഉടനടി തന്നെ മറക്കാതെ ടാബ്ലെറ്റ് കഴിക്കുക.


