ശിശുക്കളിൽ കാണപ്പെടുന്ന ഒരു സാധാരണ അവസ്ഥയാണ് ഇൻഫന്റൈൽ കോളിക്. അസഹ്യമായ വേദനയനുഭവിക്കുകയാണെന്ന് തോന്നിക്കും വിധം നിയന്ത്രിക്കാനാവാത്ത രീതിയിൽ കുഞ്ഞുങ്ങൾ കരയുന്നത് ഇതിന്റെ ലക്ഷണമാണ്. പ്രത്യേകിച്ച് വൈകുന്നേരം അല്ലെങ്കിൽ രാത്രി സമയങ്ങളിൽ കരയുന്നത് ഇതിന്റെ ലക്ഷണമാണ്. ആ സമയം കുഞ്ഞുങ്ങൾ കാലുകൾ അവരുടെ വയറിലേക്ക് ചേർത്തുമടക്കിവച്ച് കരയുന്നത് പലപ്പോഴും കാണാം.
പഠനങ്ങൾ കാണിക്കുന്നത്, കുട്ടികളിൽ കാണപ്പെടുന്ന ഈ അസഹനീയതയുടെ പ്രധാന കാരണം ട്രാൻസിയന്റ് ലാക്ടേസ് ഡെഫിഷ്യൻസി ആണെന്നാണ്. അപക്വമായ ദഹനേന്ദ്രിയവ്യവസ്ഥയുമായി ജനിക്കുന്ന കുട്ടികളിലാണ് ഇത്തരം വൈകല്യങ്ങൾ കാണുന്നത്. ഇത്തരം കുഞ്ഞുങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥ, പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കുന്നതിനുള്ള ലാക്ടേസ് എൻസൈം വേണ്ടത്ര അളവിൽ ഉത്പാദിപ്പിക്കുന്നില്ല. നിങ്ങളുടെ കുട്ടിയ്ക്ക് ലാക്ടോസ് അസഹനീയതയുണ്ടെങ്കിൽ, അവനെ/അവളെ മുലയൂട്ടിയ ശേഷമോ, കട്ടിയാഹാരം കഴിക്കാൻ തുടങ്ങിയെങ്കിൽ ക്ഷീരോല്പന്നങ്ങളായ പാൽക്കട്ടിയും തൈരും പോലുള്ളവ കഴിച്ച ശേഷമോ, കുട്ടിയ്ക്ക് 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ നേരം വരെ വയറിളക്കം, വയറുവേദന, വയറിൽ ഇരമ്പൽ, വയർ പെരുക്കം, അല്ലെങ്കിൽ വായുകോപം എന്നിവ ഉണ്ടാകാം.
ലാക്ടോസ് അസഹനീയതയുടെ ഫലമായുണ്ടാകുന്ന ഇൻഫന്റൈൽ കോളിക്കിനും അനുബന്ധ ലക്ഷണങ്ങൾക്കുമുള്ള പ്രകൃതിദത്തവും സുരക്ഷിതവുമായ പരിപാലനത്തിനായും ലാക്ടോസ്സിന്റെ അസഹനീയത തടയാനും സഹായിക്കുന്ന യമു ഡ്രോപ് (ലാക്ടേസ് എൻസൈം ഡ്രോപ്പുകൾ) ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. ഇത് ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങളിൽ നിന്നും ആശ്വാസം നേടാൻ സഹായിക്കുന്നു.
ലാക്ടേസ് എൻസൈം ഡ്രോപ്പ്
ലാക്ടേസ് എൻസൈം ഡ്രോപ്പുകൾ പാലിനേയോ പാലുൽപന്നങ്ങളെയോ കൂടുതൽ വേഗത്തിൽ ദഹിപ്പിക്കുന്നതിന് സ്വാഭാവികമായി സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെന്റ് ആണ്. ആസ്പർജില്ലസ് ഒറൈസ എന്ന ഫംഗസിൽ നിന്നുമുൽപാദിപ്പിക്കുന്ന ഒരു സ്വാഭാവിക എൻസൈം ആയ ലാക്ടേസ് അടങ്ങിയിരിക്കുന്ന ലാക്ടേസ് എൻസൈം ഡ്രോപ്പ്, പാലിലെ സങ്കീർണ്ണമായ പഞ്ചസാരയായ ലാക്ടേസിനെ വിഘടിപ്പിക്കാൻ സഹായിക്കുന്നു.
മിശ്രണം:ഓരോ മില്ലി ലിറ്റർ യമുഡ്രോപ്പിലും അടങ്ങിയിരിക്കുന്നത്: ലാക്ടേസ് എൻസൈം: 600 എഫ് സിസി യൂണിറ്റുകൾ.
ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ:(മുലയൂട്ടലിന്): യമുവിന്റെ 4 മുതൽ 5 തുള്ളികൾ ഏതാനും മില്ലിലിറ്റർ മുലപ്പാലിൽ ചേർക്കുക. മുലപ്പാലിൽ ഭൂരിഭാഗവും ലാക്ടോസ് അടങ്ങിയിരിക്കുന്നു. ഏതാനും മിനിറ്റ് കാത്തിരുന്ന ശേഷം ഈ മിശ്രിതം കുഞ്ഞിന് കൊടുക്കുകയും തുടർന്ന് കുഞ്ഞിന് സാധാരണരീതിയിൽ മുലപ്പാൽ നൽകുകയും വേണം.
കുഞ്ഞിന്റെ ബേബി ഫീഡിന്റെ ഫോർമുല: ഇളംചൂടാക്കിയ (30ഡി. സി മുതൽ 40 ഡി. സി വരെ) 50 മില്ലി ബേബിഫീഡ് ഇൻഫന്റ് ഫോർമുലയിൽ യമുവിന്റെ 4 മുതൽ 5 തുള്ളികൾ ചേർക്കുക. 30 മിനിറ്റ് കാക്കുക തുടർന്ന് നന്നായി കുലുക്കിയ ഇൻഫന്റ് ഫോർമുല കുഞ്ഞിന് കൊടുക്കുക.


