ലാക്ടോസ് അസഹനീയത
ലാക്ടോസ് അസഹനീയതയെന്നാലെന്താണ്?
പാൽ, പാൽ ഉത്പന്നങ്ങൾ (ക്ഷീര ഉത്പന്നങ്ങൾ എന്നും അറിയപ്പെടുന്നു) നിങ്ങൾ കഴിക്കുകയാണെങ്കിൽ അതിനെ ദഹിപ്പിക്കുവാൻ നിങ്ങളുടെ ശരീരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണിത്. നിങ്ങൾ ലാക്ടോസ് അസഹനീയത കാണിക്കുകയും നിങ്ങൾ പാൽ ഉൽപന്നങ്ങൾ കഴിക്കുകയും ചെയ്താൽ വയറിളക്കം, വയറുവേദന, വായുകോപം എന്നിവ നിങ്ങൾക്ക് ഉണ്ടാകാം.
ലാക്ടോസ് അസഹനീയത എത്രത്തോളം സാധാരണമാണ് ?
ഇന്ത്യയിൽ 60 മുതൽ 70 ശതമാനം വരെ ആളുകൾ ലാക്ടോസ് അസഹനീയത ഉള്ളവരാണ്. ഉത്തരേന്ത്യയെ അപേക്ഷിച്ച് ഇക്കാര്യത്തിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. വടക്കേ ഇന്ത്യക്കാരുടെ എണ്ണത്തിലെ ഈ കുറവിനുകാരണം അവർ ആര്യൻമാരുടെ പിൻഗാമികളാണെന്നതും അവർ വളരെക്കാലമായി ക്ഷീരോൽപാദനം നടത്തുന്നതിനാൽ ലാക്ടോസ് സഹനീയത പുലർത്തുന്നവരാണെന്നതുമാണ്. അതിനാൽ,അവരുടെ ജനിതക മിശ്രണം അവരുടെ ഇടയിൽ കൂടുതലളവിൽ ലാക്ടോസ് സഹനീയതയുണ്ടാകാൻ കാരണമാകുന്നു.
ആഗോളതലത്തിൽ ലാക്ടോസ് ആഗിരണം ചെയ്യാൻ ഏറ്റവും കൂടുതൽ കഴിവുള്ളത് യൂറോപ്യന്മാർക്കാണ്. ആഫ്രിക്കൻ, ഏഷ്യൻ, ആഫ്രിക്കൻഅമേരിക്കൻ എന്നീ ജനത ലാക്ടോസ് ആഗിരണത്തിൽ കുറഞ്ഞ ആവൃത്തി ഉള്ളവരും വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ ലാക്ടോസ് അസഹനീയത ബാധിക്കാനിടയുള്ളവരുമാണ്. ലാക്ടോസിന്റെ ആഗിരണ ശേഷി നമ്മൾ വളരുന്നതിനനുസരിച്ച് കുറഞ്ഞുകൊണ്ടിരിക്കുന്നു. ലാക്ടോസിൻറെ ആഗിരണ ശേഷി വാർദ്ധക്യത്തിൽ വളരെ കുറവാണ്.

ലാക്ടോസ് അസഹനീയതയ്ക്ക് കാരണമാകുന്നതെന്ത്?
ചെറുകുടൽ ലാക്റ്റേസ് എന്ന ഒരു എൻസൈം മതിയായ അളവിൽ പുറപ്പെടുവിക്കാത്തതാണ് ലാക്ടോസ് അസഹനീയതയ്ക്ക് കാരണമാകുന്നത്. ലാക്ടോസിനെ (ക്ഷീര ഉത്പന്നങ്ങളിൽ കാണപ്പെടുന്ന പഞ്ചസാര) വിഘടിപ്പിക്കുന്നതിനോ ദഹിപ്പിക്കുന്നതിനോ ശരീരത്തിന് ലാക്ടേസ് ആവശ്യമാണ്.
വ്യക്തികൾ പ്രായമാകുമ്പോളാണ് സാധാരണയായി അവരിൽ ലാക്ടോസ് അസഹനീയത ഉണ്ടാകുന്നത്. കൗമാരപ്രായത്തിലോ അല്ലെങ്കിൽ മുതിർന്ന പ്രായത്തിലോ (30 മുതൽ 40 വയസ്സുവരെ) ആണ് ലാക്ടോസ് അസഹനീയതയുണ്ടാകുന്നത്. പൊതുവായിപ്പറഞ്ഞാൽ ലാക്ടോസ് അസഹനീയത കുടുംബപാരമ്പര്യത്തെ ആശ്രയിച്ചിരിക്കുകയും കുടുംബത്തിന്റെ ജനിതകഘടനയുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. അണുബാധകൾ, കീമോതെറാപ്പി, പെൻസിലിൻ റിയാക്ഷനുകൾ, ശസ്ത്രക്രിയ, ഗർഭധാരണം എന്നിവ മൂലമോ അല്ലെങ്കിൽ ദീർഘകാലത്തേക്ക് ക്ഷീരോല്പന്നങ്ങൾ ഒഴിവാക്കുന്നതിലൂടെയോ ലാക്ടോസ് അസഹനീയത ഉണ്ടാകാവുന്നതാണ്. ഇതിനുപുറമേ, ചില പ്രത്യേക വംശക്കാർക്ക് മറ്റാളുകളെക്കാൾ ലാക്ടോസ് അസഹനീയത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അപൂർവമായി, നവജാതശിശുക്കൾ ലാക്ടോസ്അസഹനീയത പുലർത്തുന്നവരാണ്. നവജാതശിശുക്കൾ പ്രായമാകുമ്പോൾ സാധാരണയായി അവർ ഈ അവസ്ഥയെ മറികടക്കുന്നു.

ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്
പാൽ കുടിക്കുകയോ ക്ഷീരോൽപന്നങ്ങൾ കഴിക്കുകയോ ചെയ്താൽ മാത്രമേ ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങൾ ഉണ്ടാവുകയുള്ളൂ. ഇവയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- വയറുവേദന
- വയർ പെരുക്കം
- വയറിലിരമ്പൽ
- വായുകോപം
- ഓക്കാനം
- ഛർദ്ദി
- വയറിളക്കം

ലാക്ടോസ് അഭാവം / ലാക്ടോസ് അസഹനീയത എന്നിവയ്ക്കായി പരിശോധന ഉണ്ടോ?
ലാക്ടോസിന്റെ അഭാവത്തിന്റെ നിർണ്ണയം
- H2 ബ്രീത്ത് ടെസ്റ്റ്: ഉദരത്തിലെ ബാക്ടീരിയകൾ ലാക്ടോസ് ഉപയോഗിച്ച് ഹൈഡ്രജനെ (H2) സൃഷ്ടിക്കുന്നത് നിശ്വാസവായുവിൽ നിന്നും കണ്ടുപിടിക്കുന്നു. 50 ഗ്രാം ലാക്ടോസ് കഴിച്ചശേഷം ലഭിക്കുന്ന നിശ്വാസവായുവിലെ ഹൈഡ്രജന്റെ അളവ് > 20 പിപിഎം (ഒരു ദശലക്ഷത്തിന്റെ ഒരു ഭാഗം) ആണെന്ന് സ്ഥിരീകരിക്കുന്നത് ലാക്ടോസിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു.
- ലാക്ടോസ് ടോളറൻസ് ടെസ്റ്റ് (LTT): രക്തത്തിലെ ഗ്ലൂക്കോസ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നത് കണ്ടുപിടിക്കുന്നു. 50 ഗ്രാം ലാക്ടോസ് കഴിച്ചശേഷം മുപ്പത് മിനുട്ട് കഴിഞ്ഞ് ലഭിക്കുന്ന അസാധാരണമായ വർദ്ധനയുള്ള എൽ ടി ടി രക്തത്തിലെ ഗ്ലൂക്കോസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു.
- മലത്തിന്റെ അസിഡിറ്റി ടെസ്റ്റ്: Dമലത്തിന്റെ പിഎച്ച് കണ്ടുപിടിക്കുന്നു, ഫെർമന്റേഷൻ വഴി ദഹിക്കാത്ത ലാക്ടോസ്, ലാക്റ്റിക് ആസിഡും മറ്റ് ആസിഡുകളും ഉണ്ടാകുന്നു. ഇത് സ്റ്റൂൾ സാമ്പിളിൽ കണ്ടുപിടിക്കാൻ കഴിയും.
- പുതിയ ടെസ്റ്റുകൾ:രക്തത്തിന്റെ അല്ലെങ്കിൽ ഉമിനീരിന്റെ ജനിതക പരിശോധന.
ലാക്ടോസ് അസഹനീയതയുടെ നിർണ്ണയം
- ലാക്ടോസ് ചലഞ്ച് ടെസ്റ്റ്: 500 മില്ലി ലിറ്റർ പാൽ (25 ഗ്രാം ലാക്ടോസ്), എടുക്കുക. 13 മണിക്കൂർ വരെ ഉപവാസം നടത്തിയ ശേഷം പ്രസ്തുത പാൽ കുടിക്കുക. ഇത് വീട്ടിലിരുന്ന് ചെയ്യുകയാവും അഭികാമ്യം. വയറുവേദന, വായുകോപം, വയറിരമ്പൽ, ശ്വാസംമുട്ടൽ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ ലാക്ടോസ് അസഹനീയതയുള്ളയാൾ ആകാൻ സാധ്യതയുണ്ട്
ലാക്ടോസ് അസഹനീയതയുടെ സങ്കീർണതകൾ എന്തൊക്കെയാണ്?
പാൽ പോലുള്ള ക്ഷീര ഉൽപ്പന്നങ്ങൾ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഇവയിൽ കാത്സ്യം, പ്രോട്ടീൻ,എ, ബി 12, ഡി തുടങ്ങിയ വിറ്റാമിനുകൾ എന്നിവ ഉൾക്കൊള്ളുന്നു. മുതിർന്നവരിലെ കാൽസ്യത്തിന്റെ റെക്കമൺഡഡ് ഡെയ്ലി അലവൻസ് (ആർഡിഎ) 700 മില്ലിഗ്രാം ആണ്.
മഗ്നീഷ്യം, സിങ്ക് എന്നിവ പോലുള്ള ധാരാളം ധാതുക്കളെ ആഗിരണം ചെയ്യാൻ ആവശ്യമായതിനാൽ ലാക്ടോസ്സ് ശരീരത്തിന് വളരെ പ്രാധാന്യമുള്ളതാണ്. ഈ വിറ്റാമിനുകളും ധാതുക്കളും ശക്തവും ആരോഗ്യകരവുമായ അസ്ഥികളുടെ വികസനത്തിൽ പ്രധാനപ്പെട്ടതാണ്.
നിങ്ങൾ ലാക്ടോസ് അസഹനീയതയുള്ളയാളാണെങ്കിൽ, പ്രധാന വിറ്റാമിനുകളും ധാതുക്കളും ആർ.ഡി.എ അനുസരിച്ച് ശരീരത്തിന് ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഇത് ഇനിപ്പറയുന്ന അപകടകരമായ അവസ്ഥകളിലേക്ക് നിങ്ങളെ കൊണ്ടുചെന്നെത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
- ഓസ്റ്റിയോപീനിയ, അസ്ഥിധാതുവിന്റെ സാന്ദ്രത വളരെ കുറഞ്ഞ ഒരു അവസ്ഥയാണ്. ഓസ്റ്റിയോപീനിയ ചികിൽസിച്ചു ഭേദമാക്കിയില്ലെങ്കിൽ അത് ഓസ്റ്റിയോപൊറോസിസുണ്ടാകാൻ കാരണമാകും.
- നിങ്ങളുടെ , അസ്ഥികൾ നേർത്തതും ദുർബലവുമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. നിങ്ങൾക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടെങ്കിൽ,നിങ്ങളുടെ എല്ലുകൾക്ക് പൊട്ടലുണ്ടാക്കുന്നതും അസ്ഥികൾ ഒടിയുന്നതിനുമുള്ള അപകടസാധ്യത വർദ്ധിക്കുന്നു.
- നിങ്ങൾ കഴിക്കുന്ന ആഹാരം ആരോഗ്യകരമായ ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായിക്കുംവിധം അത്യാവശ്യമായ പോഷകങ്ങൾ നിങ്ങൾക്ക് നൽകുന്നില്ലെങ്കിൽ നിങ്ങൾക്ക് പോഷകാഹാരക്കുറവ് ഉണ്ടാകുന്നു.നിങ്ങൾ പോഷകാഹാരക്കുറവുള്ള ആളാണെങ്കിൽ, നിങ്ങളുടെ മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കും, നിങ്ങൾക്ക് ക്ഷീണവും വിഷാദവും അനുഭവപ്പെടാം.
- ഭാരനഷ്ടം. അമിതമായ ശരീരഭാരനഷ്ടം നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും, മാത്രമല്ല അത് ഓസ്റ്റിയോപൊറോസിസ് പോലെയുള്ള അവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യും.
ലാക്ടോസ് അസഹനീയതയെന്നത് അടിസ്ഥാനപരമായി ഭക്ഷണത്തോടുള്ള അലർജിയാണോ?
പാലും പാലുൽപന്നങ്ങളോടും അലർജിയുള്ള ആളുകളുണ്ട്. എന്നാൽ പാലുൽപന്നങ്ങൾ കഴിക്കുമ്പോളുണ്ടാകുന്ന അലർജിയുടെ ലക്ഷണങ്ങൾ പലപ്പോഴും ലാക്ടോസ് അസഹനീയതയിൽ നിന്ന് വ്യത്യസ്തമാണ്. അലർജിയുടെ അത്തരം ഒരു അവസ്ഥയിൽ, ശരീരം പഞ്ചസാരക്കുപകരം അധികമായി പാലിലെ പ്രോട്ടീനുമായി പ്രതിപ്രവർത്തിക്കുന്നു. കൂടാതെ, അലർജി ശരീരത്തിന്റെ അണുബാധ പ്രതിരോധ സംവിധാനങ്ങളെയും, രോഗപ്രതിരോധ സംവിധാനത്തേയും പ്രതികൂലമായി ബാധിക്കുമ്പോൾ ലാക്ടോസ് അസഹനീയത അപ്രകാരം ചെയ്യുന്നില്ല.
ഞാൻ ഒരു ഡോക്ടറെ കാണണമോ ?
അതെ. ലാക്ടോസ് അസഹനീയതയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്നെങ്കിൽ നിങ്ങൾ ഡോക്ടറെ കാണണം. മറ്റ് പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം നിങ്ങളോട് ചില ചോദ്യങ്ങൾ ചോദിക്കും.

ലാക്റ്റോസ് അസഹനീയത എങ്ങനെ ചികിത്സിക്കാം?
ലാക്റ്റോസ് അസഹനീയതയുള്ളവർ ഭൂരിഭാഗം കേസുകളിലും, ലാക്ടോസിന്റെ ഭക്ഷ്യസ്രോതസ്സുകൾ കുറയ്ക്കുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ആണ് ചെയ്യുക അല്ലെങ്കിൽ ഇതിനുപകരമായി ലാക്ടോസ് രഹിത വസ്തുക്കൾ ഉപയോഗിക്കുന്നു, എന്നാൽ ഇത്തരം ആളുകളെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ഉത്കണ്ഠയെന്നത് പാലുൽപന്നങ്ങളിൽ കാണുന്ന പോഷകഘടകങ്ങൾ, പ്രത്യേകിച്ച് കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, പ്രോട്ടീൻ,റൈബോഫ്ളേവിൻ എന്നിവ അവർക്ക് ലഭിക്കുകയില്ലയെന്നതാണ്. സ്ത്രീകൾക്ക് കാൽസ്യം എല്ലായ്പ്പോഴും വളരെ പ്രധാനമാണ്, കാരണം അത് അസ്ഥികളെ ശക്തമാക്കി നിലനിർത്തുകയും ഓസ്റ്റിയോപൊറോസിസിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാലും ഇപ്രകാരം പാൽ, പാൽ ഉൽപന്നങ്ങൾ ഒഴിവാക്കുന്നത് കർശനമായി ശുപാർശ ചെയ്തിട്ടില്ല.
ലാക്ടോസ് അടങ്ങിയ ചില ഉൽപ്പന്നങ്ങൾ കഴിക്കുകയോ അല്ലെങ്കിൽ അവയെ പൂർണമായി ഒഴിവാക്കുകയോ ചെയ്യുമ്പോൾ നിങ്ങളുടെ ഭക്ഷണത്തിൽ ചില വിറ്റാമിനുകളും ധാതുക്കളും നിങ്ങൾക്ക് പൂർണ്ണമായും നഷ്ടമാകുകയും തന്മൂലമുണ്ടാകുന്ന സങ്കീർണതകൾ അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
നിങ്ങളുടെ ചെറുകുടൽ ഉൽപ്പാദിപ്പിക്കാത്ത ലാക്ടേസ് എൻസൈമിനു പകരമായി ലാക്ടേസ് എൻസൈം ഗുളികകൾ അല്ലെങ്കിൽ തുള്ളികൾ പോലുള്ള ലാക്ടേസ് സബ്സ്റ്റിറ്റിയൂട്ടുകൾ നിങ്ങളുടെ ശരീരത്തിന് തത്തുല്യ ഫലങ്ങൾ നൽകുന്നു. മാത്രമല്ലാ ഇവ നിങ്ങളുടെ ഭക്ഷണത്തിലെ ലാക്ടോസിനെ എളുപ്പത്തിൽ വിഘടിപ്പിച്ച് ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയും. ഇവ പാലിൽ ചേർത്ത് കഴിക്കാം അല്ലെങ്കിൽ ലാക്ടോസ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കഴിക്കുക. അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന സംഗതിയെന്തെന്നാൽ ഓരോ ഉൽപ്പന്നവും ഓരോരുത്തരിൽ വ്യത്യസ്തമായിട്ടായിരിക്കും പ്രവർത്തിക്കുക എന്നതാണ്. കൂടാതെ, അവയ്ക്ക് ലാക്ടോസിന്റെ അവസാനകണിക വരെ വിഘടിപ്പിക്കാൻ കഴിയും എന്നു കരുതരുത്, ആയതിനാൽ എൻസൈം സപ്ലിമെന്റ് കഴിച്ചാലും ചില ആളുകളിൽ ചില ലക്ഷണങ്ങൾ അവശേഷിക്കാറുണ്ട്.
ലാക്ടോസ് അസഹനീയതയുടെ പ്രകൃതിദത്തവും സുരക്ഷിതവുമായ പരിപാലനത്തിന്, ലാക്ടോസ് വിഘടിപ്പിക്കാൻ സഹായിക്കുന്ന യമു ഗുളികകൾ (ലാക്റ്റേസ് എൻസൈം ച്യൂവബിൾ ടാബ്ലറ്റുകൾ) ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഇത് ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങളിൽ നിന്നും ആശ്വാസം നേടാൻ നിങ്ങളെ സഹായിക്കുന്നു.
