ശിശുക്കളിൽ കാണപ്പെടുന്ന ഒരു സാധാരണ അവസ്ഥയാണ് ഇൻഫന്റൈൽ കോളിക്. അസഹ്യമായ വേദനയനുഭവിക്കുകയാണെന്ന് തോന്നിക്കും വിധം നിയന്ത്രിക്കാനാവാത്ത രീതിയിൽ കുഞ്ഞുങ്ങൾ കരയുന്നത് ഇതിന്റെ ലക്ഷണമാണ്. പ്രത്യേകിച്ച് വൈകുന്നേരം അല്ലെങ്കിൽ രാത്രി സമയങ്ങളിൽ കരയുന്നത് ഇതിന്റെ ലക്ഷണമാണ്. ആ സമയം കുഞ്ഞുങ്ങൾ കാലുകൾ അവരുടെ വയറിലേക്ക് ചേർത്തുമടക്കിവച്ച് കരയുന്നത് പലപ്പോഴും കാണാം.
വേദനയുടെ ലക്ഷണങ്ങൾ
വേദനയുടെ സാധാരണ ലക്ഷണങ്ങൾ:
- വ്യക്തമായ കാരണമൊന്നും കൂടാതെ ദീർഘനേരം കുഞ്ഞ് കരയുകയും ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും കരച്ചിൽ നിർത്താതെ കുഞ്ഞ് ഉയർന്ന ശബ്ദത്തിൽ അലറിവിളിക്കുകയും ചെയ്തേക്കാം. ഓരോ ദിവസവും ഒരേ സമയം തന്നെയായിരിക്കും ലക്ഷണങ്ങൾ കാണിക്കുക. പലപ്പോഴും ഉച്ചതിരിഞ്ഞ് അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ പലപ്പോഴും ഭക്ഷണം കഴിഞ്ഞശേഷം ആയിരിക്കും ലക്ഷണങ്ങൾ കാണിക്കുക.
- കുഞ്ഞ് അമിതവായുവിന്റെ അല്ലെങ്കിൽ വായുക്ഷോഭത്തിന്റെ അടയാളങ്ങൾ കാണിക്കുന്നു, കുഞ്ഞിന്റെ വയർ വീർത്തിരിക്കുന്നതായി കാണപ്പെടുന്നു, ഒപ്പം വയർ കടുപ്പമുള്ളതായും തോന്നിയേക്കാം. കരയുന്നതിനിടയിൽ കുഞ്ഞ് വയറു വേദനയുടെ ലക്ഷണങ്ങൾ കാണിക്കുന്നു.കുഞ്ഞുങ്ങൾ കാലുകൾ അവരുടെ വയറിലേക്ക് ചേർത്തുമടക്കിവച്ച് കരയുന്നത് പലപ്പോഴും കാണാം. അസഹ്യമായ വേദനയാലെന്നപോലെ മുഷ്ടി ചുരുട്ടുകയും, കൈകാലുകൾ കോച്ചിവലിച്ച് ഞെളിപിരി കൊള്ളുന്നതും സാധാരണമാണ്.
- കുഞ്ഞ് ഉറക്കക്കുറവ്, ഈർഷ്യയാലുള്ള അസ്വാസ്ഥ്യം അല്ലെങ്കിൽ ബഹളം കൂട്ടുക തുടങ്ങിയവയും പ്രകടിപ്പിക്കാറുണ്ട്.
പഠനങ്ങൾ കാണിക്കുന്നത്, കുട്ടികളിൽ കാണപ്പെടുന്ന ഈ അസഹനീയതയുടെ പ്രധാന കാരണം ട്രാൻസിയന്റ് ലാക്ടേസ് ഡെഫിഷ്യൻസി ആണെന്നാണ്. അപക്വമായ ദഹനേന്ദ്രിയവ്യവസ്ഥയുമായി ജനിക്കുന്ന കുട്ടികളിലാണ് ഇത്തരം വൈകല്യങ്ങൾ കാണുന്നത്. ഇത്തരം കുഞ്ഞുങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥ, പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കുന്നതിനുള്ള ലാക്ടേസ് എൻസൈം വേണ്ടത്ര അളവിൽ ഉത്പാദിപ്പിക്കുന്നില്ല. നിങ്ങളുടെ കുട്ടിയ്ക്ക് ലാക്ടോസ് അസഹനീയതയുണ്ടെങ്കിൽ, അവനെ/അവളെ മുലയൂട്ടിയ ശേഷമോ, കട്ടിയാഹാരം കഴിക്കാൻ തുടങ്ങിയെങ്കിൽ ക്ഷീരോല്പന്നങ്ങളായ പാൽക്കട്ടിയും തൈരും പോലുള്ളവ കഴിച്ച ശേഷമോ, കുട്ടിയ്ക്ക് 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ നേരം വരെ വയറിളക്കം, വയറുവേദന, വയറിൽ ഇരമ്പൽ, വയർ പെരുക്കം, അല്ലെങ്കിൽ വായുകോപം എന്നിവ ഉണ്ടാകാം.
ലാക്ടോസ് അസഹനീയതയുടെ ഫലമായുണ്ടാകുന്ന ഇൻഫന്റൈൽ കോളിക്കിനും അനുബന്ധ ലക്ഷണങ്ങൾക്കുമുള്ള പ്രകൃതിദത്തവും സുരക്ഷിതവുമായ പരിപാലനത്തിനായും ലാക്ടോസ്സിന്റെ അസഹനീയത തടയാനും സഹായിക്കുന്ന യമു ഡ്രോപ് (ലാക്ടേസ് എൻസൈം ഡ്രോപ്പുകൾ) ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. ഇത് ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങളിൽ നിന്നും ആശ്വാസം നേടാൻ സഹായിക്കുന്നു.

ഇൻഫന്റൈൽ കൊളീക്കിൻറെ 70% ലാകോട്ടോസ് അസഹിഷ്ണുത മൂലമാണെന്ന് പഠനം തെളിയിക്കുന്നു