•  ഇൻഫന്റൈൽ കോളിക്

    ഇൻഫന്റൈൽ കോളിക്

  • 1

ശിശുക്കളിൽ കാണപ്പെടുന്ന ഒരു സാധാരണ അവസ്ഥയാണ് ഇൻഫന്റൈൽ കോളിക്. അസഹ്യമായ വേദനയനുഭവിക്കുകയാണെന്ന് തോന്നിക്കും വിധം നിയന്ത്രിക്കാനാവാത്ത രീതിയിൽ കുഞ്ഞുങ്ങൾ കരയുന്നത് ഇതിന്റെ ലക്ഷണമാണ്. പ്രത്യേകിച്ച് വൈകുന്നേരം അല്ലെങ്കിൽ രാത്രി സമയങ്ങളിൽ കരയുന്നത് ഇതിന്റെ ലക്ഷണമാണ്. ആ സമയം കുഞ്ഞുങ്ങൾ കാലുകൾ അവരുടെ വയറിലേക്ക് ചേർത്തുമടക്കിവച്ച് കരയുന്നത് പലപ്പോഴും കാണാം.

പഠനങ്ങൾ കാണിക്കുന്നത്, കുട്ടികളിൽ കാണപ്പെടുന്ന ഈ അസഹനീയതയുടെ പ്രധാന കാരണം ട്രാൻസിയന്റ് ലാക്ടേസ് ഡെഫിഷ്യൻസി ആണെന്നാണ്. അപക്വമായ ദഹനേന്ദ്രിയവ്യവസ്ഥയുമായി ജനിക്കുന്ന കുട്ടികളിലാണ് ഇത്തരം വൈകല്യങ്ങൾ കാണുന്നത്. ഇത്തരം കുഞ്ഞുങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥ, പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കുന്നതിനുള്ള ലാക്ടേസ് എൻസൈം വേണ്ടത്ര അളവിൽ ഉത്പാദിപ്പിക്കുന്നില്ല. നിങ്ങളുടെ കുട്ടിയ്ക്ക് ലാക്ടോസ് അസഹനീയതയുണ്ടെങ്കിൽ, അവനെ/അവളെ മുലയൂട്ടിയ ശേഷമോ, കട്ടിയാഹാരം കഴിക്കാൻ തുടങ്ങിയെങ്കിൽ ക്ഷീരോല്പന്നങ്ങളായ പാൽക്കട്ടിയും തൈരും പോലുള്ളവ കഴിച്ച ശേഷമോ, കുട്ടിയ്ക്ക് 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ നേരം വരെ വയറിളക്കം, വയറുവേദന, വയറിൽ ഇരമ്പൽ, വയർ പെരുക്കം, അല്ലെങ്കിൽ വായുകോപം എന്നിവ ഉണ്ടാകാം.

ലാക്ടോസ് അസഹനീയതയുടെ ഫലമായുണ്ടാകുന്ന ഇൻഫന്റൈൽ കോളിക്കിനും അനുബന്ധ ലക്ഷണങ്ങൾക്കുമുള്ള പ്രകൃതിദത്തവും സുരക്ഷിതവുമായ പരിപാലനത്തിനായും ലാക്ടോസ്സിന്റെ അസഹനീയത തടയാനും സഹായിക്കുന്ന യമു ഡ്രോപ് (ലാക്ടേസ് എൻസൈം ഡ്രോപ്പുകൾ) ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. ഇത് ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങളിൽ നിന്നും ആശ്വാസം നേടാൻ സഹായിക്കുന്നു.

നിങ്ങളുടെ കുട്ടിക്ക് ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഉടൻതന്നെ ഡോക്ടറെ കാണുക. അതിസാരം വളരെ അപകടകരമാണ്, കാരണം ഇത് നിർജ്ജലീകരണം എന്ന ഗുരുതരമായ പ്രശ്നം ഉണ്ടാക്കുമെന്നതിനാൽ അടിയന്തര ശ്രദ്ധ പതിയേണ്ടത് ആവശ്യമാണ്.

കുഞ്ഞ് വളരുന്നതനുസരിച്ച് സ്വാഭാവികമായും ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന ലാക്ടോസ് എൻസൈമുകളുടെ അളവ് പതിന്മടങ്ങ് വർദ്ധിച്ചേയ്ക്കാം. കുഞ്ഞിന് 34 മാസം പ്രായമാകുമ്പോൾ അത് ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങളിൽ നിന്നും (അതിന്റെ വേദനകളിൽ നിന്നും) വളർന്ന് പുറത്ത് കടക്കുന്നു.

ചില രക്ഷിതാക്കൾക്ക് തങ്ങളുടെ ശിശുക്കൾ അനിയന്ത്രിതമായി കരയുന്നത് കണ്ടു നിൽക്കാൻ കഴിയാതെ വൈകാരികമായി തകർന്നുപോകുകയും മാനസ്സികമായി തളർന്നു പോകുകയും ചെയ്തേക്കാം.

വേദനയുടെ ലക്ഷണങ്ങൾ

വേദനയുടെ സാധാരണ ലക്ഷണങ്ങൾ::

  • വ്യക്തമായ കാരണമൊന്നും കൂടാതെ ദീർഘനേരം കുഞ്ഞ് കരയുകയും ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും കരച്ചിൽ നിർത്താതെ കുഞ്ഞ് ഉയർന്ന ശബ്ദത്തിൽ അലറിവിളിക്കുകയും ചെയ്തേക്കാം. ഓരോ ദിവസവും ഒരേ സമയം തന്നെയായിരിക്കും ലക്ഷണങ്ങൾ കാണിക്കുക. പലപ്പോഴും ഉച്ചതിരിഞ്ഞ് അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ പലപ്പോഴും ഭക്ഷണം കഴിഞ്ഞശേഷം ആയിരിക്കും ലക്ഷണങ്ങൾ കാണിക്കുക.
  • കുഞ്ഞ് അമിതവായുവിന്റെ അല്ലെങ്കിൽ വായുക്ഷോഭത്തിന്റെ അടയാളങ്ങൾ കാണിക്കുന്നു, കുഞ്ഞിന്റെ വയർ വീർത്തിരിക്കുന്നതായി കാണപ്പെടുന്നു, ഒപ്പം വയർ കടുപ്പമുള്ളതായും തോന്നിയേക്കാം. കരയുന്നതിനിടയിൽ കുഞ്ഞ് വയറു വേദനയുടെ ലക്ഷണങ്ങൾ കാണിക്കുന്നു.കുഞ്ഞുങ്ങൾ കാലുകൾ അവരുടെ വയറിലേക്ക് ചേർത്തുമടക്കിവച്ച് കരയുന്നത് പലപ്പോഴും കാണാം. അസഹ്യമായ വേദനയാലെന്നപോലെ മുഷ്ടി ചുരുട്ടുകയും, കൈകാലുകൾ കോച്ചിവലിച്ച് ഞെളിപിരി കൊള്ളുന്നതും സാധാരണമാണ്.
  • കുഞ്ഞ് ഉറക്കക്കുറവ്, ഈർഷ്യയാലുള്ള അസ്വാസ്ഥ്യം അല്ലെങ്കിൽ ബഹളം കൂട്ടുക തുടങ്ങിയവയും പ്രകടിപ്പിക്കാറുണ്ട്.
  • പീഡിയാട്രീഷ്യൻ മിക്കപ്പോഴും അസുഖം കണ്ടെത്തുന്നതിന് 'റൂൾ ഓഫ് ത്രീ' ഉപയോഗിക്കുന്നു.'ദിവസവും കുഞ്ഞ് മൂന്നോ അതിലധികമോ മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ മൂന്നു തവണയെങ്കിലും വളർച്ചയുടെ ആദ്യമാസങ്ങളിൽ കരയാറുണ്ട്'. ലോകമെമ്പാടുമുള്ള 25% കുട്ടികളും വേദനയുടെ വൈദ്യനിർണ്ണയത്തിന് ഔദ്യോഗികമായ 'റൂൾ ഓഫ് ത്രീ' എന്ന മാനദണ്ഡം പാലിക്കുന്നുണ്ട്.

ലാക്ടേസ് എൻസൈം ഡ്രോപ് എപ്രകാരമാണ് ശിശുക്കളുടെ വേദന ശമിപ്പിക്കാൻ സഹായിക്കുന്നത്?

ഇന്ത്യയിൽ സുരക്ഷിതമായ ലാക്ടേസ് എൻസൈം റീപ്ലേസ്മെന്റ് തെറാപ്പി വാഗ്ദാനം ചെയ്യുന്ന പ്രശസ്തമായ ബ്രാൻഡുകൾ ഉണ്ട്. യമു, അതിൽ ഒന്നാണ്.

ശിശുരോഗ ചികിത്സയ്ക്ക് സുരക്ഷിതവും സ്വാഭാവികവുമായ ഒരു സമീപനമാണ് യമുവിന്റെ ഡ്രോപ്സ്. ഇത് മരുന്ന് അല്ല, കുഞ്ഞിന്റെ ഭക്ഷണത്തിൽ ലാക്ടോസിന്റെ അളവ് കുറയ്ക്കാൻ ഭക്ഷണത്തിന് മുമ്പ് കുഞ്ഞിന് നല്കുന്ന ഒരു സ്വാഭാവിക എൻസൈം ആണിത്.

ശിശുവിൻറെ ദഹനവ്യവസ്ഥയിൽ താത്കാലിക ലാക്ടേസിന്റെ കുറവ് പരിഹരിക്കാൻ യമുവിന്റെ ഡ്രോപ്പുകൾ സഹായിക്കുന്നു. യമുവിന്റെ ഡ്രോപ്പുകൾ കൊണ്ട് ലാക്ടോസിന്റെ അളവ് കുറയുന്നു, ഇത് ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങളില്ലാതെ സാധാരണ രീതിയിൽ ലാക്ടോസ് ദഹിക്കുവാൻ അനുവദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും,ഇത് എല്ലാ ലാക്ടോസുകളെയും പരിവർത്തനം ചെയ്യുന്നതല്ലായെന്നതിനാൽ, കുഞ്ഞിന്റെ ശരീരം സ്വന്തം ലാക്ടേസ് നിർമ്മിക്കുന്നത് തുടരുകയും കാലക്രമേണ ആ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കുഞ്ഞിന് സാധാരണ നൽകുന്ന പാലിൽ ലാക്ടേസ് സപ്ളിമെന്റുകൾ ചേർത്ത് ചികിത്സിച്ചാൽ കുഞ്ഞുങ്ങൾ കരയുന്ന സമയം ഏതാണ്ട് 45%ത്തോളം ഭീമമായ അളവിൽ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മറ്റൊരു പ്രധാന ഘടകം യമൂ ഡ്രോപ്സ് ഉപയോഗിച്ചുകൊണ്ട്, കുഞ്ഞിന് ലാക്ടോസ് അസഹനീയത ഉണ്ടായിരിക്കുമ്പോൾ പോലും അമ്മമാർക്ക് മുലപ്പാൽ നൽകാം, ഇത് കുഞ്ഞിനും അമ്മയ്ക്കും ഗുണം ചെയ്യും.

കുഞ്ഞ് അമിതമായി കരയുന്നുണ്ടെങ്കിലും മറ്റുവിധത്തിൽ ആരോഗ്യവാനാണെങ്കിൽ, കുഞ്ഞിന് ലാക്ടോസ് അസഹനീയതവ് മൂലം 1 മുതൽ 6 മാസം വരെയുള്ളപ്പോൾ, കുഞ്ഞുങ്ങൾക്ക് മതിയായ ലാക്ടോസ് സ്വയം ഉണ്ടാകാൻ കഴിയില്ല. അത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾക്ക് ലാക്ടേസ് തെറാപ്പി (യമു ഡ്രോപ്പ്) ഒരു ആഴ്ച ട്രയൽ പരീക്ഷിക്കാൻ കഴിയും. അന്താരാഷ്ട്ര മാർ'നിർദ്ദേശങ്ങൾ നൈസ് 2014(NICE-2014) (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് കെയർ എക്സലൻസ്) ഇതുതന്നെ ശുപാർശ ചെയ്യുന്നു. ലാക്ടേസ് തെറാപ്പി ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങളെ മെച്ചപ്പെടുത്തുമ്പോൾ, അത് ശൈശവ ഘട്ടത്തിൽ 4 മുതൽ 6 മാസം വരെയാക്കാം, അതിനുശേഷം അവർ മതിയായ അളവ് ലാക്ടേസ് നിർമ്മിക്കാൻ തുടങ്ങും.

ശിശുക്കൾക്ക് എങ്ങനെ യമു ഡ്രോപ്പുകൾ നൽകും?

യമുവിന്റെ തുള്ളികൾ 15 മില്ലി കുപ്പികളിൽ വരുന്നു. ഓരോ 1 മി.ലിറ്ററിലും 600 എഫ്സിസി ലാക്ടേസ് എൻസൈം അടങ്ങിയിട്ടുണ്ട്.

ശിശുക്കൾക്ക് തുള്ളിമരുന്ന് നൽകുന്ന ഡോസേജ്:
നിർദ്ദേശം 1 (മുലയൂട്ടലിന്): യമുവിന്റെ 4 മുതൽ 5 തുള്ളികൾ ഏതാനും മില്ലിലിറ്റർ മുലപ്പാലിൽ ചേർക്കുക. മുലപ്പാലിൽ ഭൂരിഭാഗവും ലാക്ടോസ് അടങ്ങിയിരിക്കുന്നു. ഏതാനും മിനിറ്റ് കാത്തിരുന്ന ശേഷം ഈ മിശ്രിതം കുഞ്ഞിന് കൊടുക്കുകയും തുടർന്ന് കുഞ്ഞിന് സാധാരണരീതിയിൽ മുലപ്പാൽ നൽകുകയും വേണം.

കുറിപ്പ്: ആദ്യം വരുന്ന പാലിൽ ഭൂരിഭാഗവും ലാക്ടോസ് അടങ്ങിയിരിക്കുന്നു. അതിനാൽ കുറച്ച് സമയം കാത്തിരുന്ന ശേഷം ഈ മിശ്രിതം കുഞ്ഞിന് കൊടുക്കുകയും സാധാരണ രീതിയിൽ മുലപ്പാൽ നൽകുകയും വേണം. ഈ രീതി ശിശുവിന്റെ ദഹനവ്യവസ്ഥയ്ക്ക് ഒരു 'കോട്ടിംഗ്'നൽകുകയും ഇത് തുടർന്ന് ലഭിക്കുന്ന മുലപ്പാലിനെ സാധാരണ രീതിയിൽ ദഹിപ്പിക്കുവാൻ അനുവദിക്കുകയും ചെയ്യുന്നു.

നിർദ്ദേശം 2 (കുഞ്ഞിന്റെ ബേബി ഫീഡിന്റെ ഫോർമുലയ്ക്ക് / മൃഗങ്ങളുടെ പാൽ ഭക്ഷണമായി നൽകുമ്പോൾ): ഇളംചൂടാക്കിയ (30ഡി. സി മുതൽ 40 ഡി. സി വരെ) 50 മില്ലി ബേബിഫീഡ് ഇൻഫന്റ് ഫോർമുലയിൽ യമുവിന്റെ 4 മുതൽ 5 തുള്ളികൾ ചേർക്കുക. 30 മിനിറ്റ് കാക്കുക തുടർന്ന് നന്നായി കുലുക്കിയ ഇൻഫന്റ് ഫോർമുല കുഞ്ഞിന് കൊടുക്കുക.

കുറിപ്പ്: 30 മിനിറ്റ് നേരം കാത്തിരിക്കുന്നത് ഉത്തമമാണ.് കാരണം ഫോർമുല ഫീഡ് നന്നായി കലർന്ന് മിശ്രിതത്തിന്റെ എല്ലാഭാഗത്തും ലാക്ടോസ് എത്തിച്ചേരുന്നതാണ്. ലാക്ടേസ് ഡ്രോപ്പ് മിക്സ് ചെയ്ത് 30 മിനിറ്റ് നേരം കാക്കുന്നത് ഏകദേശം 80% ലാക്ടോസിനെ പരിവർത്തനം ചെയ്യാൻ സഹായിക്കും.